Read Time:57 Second
ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയതായി നടി കനിഹ.
പുറത്തിറങ്ങാൻ കഴിയില്ലെന്നും ഇവിടെ നിന്ന് രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂവെന്നും നടി വീടിന് പരിസരത്തുളള ദൃശ്യങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
കഴിഞ്ഞ ദിവസം അതിശക്തമായ കാറ്റിന്‍റേയും മഴയുടെയും ദൃശ്യങ്ങൾ നടി പങ്കുവെച്ചിരുന്നു.
മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ നടൻ റഹ്മാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.