Read Time:1 Minute, 15 Second
ബെംഗളൂരു: ചിക്കമംഗളൂരു: ജില്ലയിലെ നായ കുരച്ചതിന് ദേഷ്യപ്പെട്ട അയൽവാസി നായയുടെ ഉടമസ്ഥനെ ആസിഡ് ഒഴിച്ചു.
ജെയിംസ് നടത്തിയ ആക്രമണത്തിൽ സുന്ദർരാജ് എന്ന യുവാവിനാണ് പരിക്കേറ്റത്.
ജെയിംസും സുന്ദർരാജും അയൽവാസികളാണ്. നായ കുരച്ചതിന് സുന്ദർരാജ് ശകാരിക്കുന്നത് കണ്ട അയൽവാസിയായ ജെയിംസ്, സുന്ദർ തന്നെ ശകാരിക്കുകയാണെന്ന് കരുതി ആസിഡ് ആക്രമണം നടത്തിയതായി പറയുന്നത്.
സുന്ദർരാജിന്റെ മുഖം ഏറെക്കുറെ പൊള്ളലേറ്റ നിലയിലും ഇടതുകണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട് .
പരിക്കേറ്റയാളെ ഷിമോഗയിലെ മെഗൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അതേസമയം സംഭവശേഷം ജെയിംസിനെ കാണാതായി.
എൻആർപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.