Read Time:1 Minute, 22 Second
ബെംഗളൂരു: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമം.
മോഷണ ശ്രമത്തിനിടെ മെഷീനിൽ ഉണ്ടായിരുന്ന നോട്ടുകള്‍ കത്തിച്ചാമ്പലായി. നെലമംഗലയിലാണ് സംഭവം.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകള്‍ കത്തിനശിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത് ൾ.
വ്യാഴാഴ്ചയാണ് രണ്ടുപേര്‍ ചേര്‍ന്ന് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകെട്ടുകള്‍ കത്തിനശിക്കുകയായിരുന്നു.
എടിഎം മെഷീന് സ്ഥാപിച്ചിരിക്കുന്ന കെട്ടിട ഉടമ സംഭവം കണ്ട് പെട്ടെന്നുതന്നെ സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും മോഷണത്തിനുപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.