പശുവും പാമ്പും വൈറലായ വീഡിയോ: പാമ്പുകളെ കണ്ടാൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും ഭയപ്പെടും.
വിഷപ്പാമ്പിന്റെ കടി ഭയന്ന് മാറി നിൽക്കും. കൂടാതെ, മൃഗങ്ങളുമായി അടുത്തിടപഴകാൻ പാമ്പുകൾ ഇഷ്ടപ്പെടുന്നില്ല.
അതുപോലെതന്നെ അത്തരത്തിലൊരു സൗഹൃദം എങ്ങും കണ്ടിട്ടുമുണ്ടാകില്ല.
എന്നാൽ ഇവിടെ ഒരു പാമ്പ് പശുവിനോട് സൗഹൃദം സ്ഥാപിച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.
കൂടാതെ, പശു തന്റെ നാവുകൊണ്ട് മൂർഖനെ ലാളിച്ച് തഴുകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
ഇത് പ്രകൃതിയുടെ വിചിത്രമാണോ അതോ അസാധാരണമായ സൗഹൃദമാണോ എന്ന് എന്നറിയില്ല.
ഐഎഫ്എസ് ഓഫീസർ സുശാന്ത് നന്ദ ട്വീറ്റ് ചെയ്ത ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ ഇതെവിടെ നിന്നും ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല .
ഈ വീഡിയോയിൽ കാണുന്നത് പോലെ, പശു തന്റെ നാവുകൊണ്ട് പാമ്പിന്റെ തല നക്കുകയും ലാളന നൽകുകയും ചെയ്യുന്ന അപൂർവ രംഗങ്ങൾ കാണാം.
ഈ വീഡിയോ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പശുവും രാജവെമ്പാലയും തമ്മിലുള്ള സൗഹൃദമെന്നാണ് ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്.
അതേസമയം ഇതെല്ലാം ശിവന്റെ ലീലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.