ബെം​ഗളൂരുവിൽ കനത്ത ചൂട്; ​ന​ഗരം സാക്ഷിയാകുന്നത് ഡിസംബറിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്ന്

0 0
Read Time:1 Minute, 47 Second

ബെംഗളൂരു: ഈ വർഷം ഡിസംബറിൽ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് ​അസാധാരണമായ ചൂട്.

വ്യാഴാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂർ കാലയളവിൽ ബെംഗളൂരു നഗരത്തിൽ 31.2 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.

2012 ഡിസംബർ 24 ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്.

2012 ഡിസംബർ 24 നാണ് ബെംഗളൂരുവിലെ ഏറ്റവും ചൂടേറിയ ദിവസം ഉണ്ടായത്.

അന്ന് ഉയർന്ന താപനില 32.4 ഡിഗ്രി സെൽഷ്യസായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ഉദ്യോഗസ്ഥൻ പറഞ്ഞു.

2003 ഡിസംബർ 17-നാണ് ഏറ്റവും ഉയർന്ന മൂന്നാമത്തെ താപനില (31.1°C) രേഖപ്പെടുത്തിയത് എന്നും ഡാറ്റ കാണിക്കുന്നു.

ഈ ഡിസംബറിൽ ബെംഗളൂരുവിന് അസാധാരണമായ ചൂടായിരുന്നു.

നഗരത്തിലെ മൂന്ന് കാലാവസ്ഥാ സ്റ്റേഷനുകളിലും കൂടിയ താപനില സാധാരണയേക്കാൾ 3-4 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

ബെംഗളൂരു നഗരത്തിൽ 4.3 ഡിഗ്രി സെൽഷ്യസും എച്ച്എഎൽ എയർപോർട്ട് 4.2 ഡിഗ്രി സെൽഷ്യസും കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് 3.6 ഡിഗ്രി സെൽഷ്യസും സാധാരണ നിലയേക്കാൾ കൂടുതലായിരുന്നു.

നഗരത്തിന്റെ ശരാശരി പ്രതിദിന പരമാവധി താപനില 26.9°C ഉം ഏറ്റവും കൂടിയ താപനിലയുടെ ശരാശരി 29.5°C ഉം ആണ്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts