Read Time:1 Minute, 23 Second
എയർകംപ്രഷർ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾ തകർന്ന് യുവാവ് അതിധാരുണമായി മരിച്ചു.
16 -കാരനായ മോത്തിലാൽ ബാബുലാൽ സാഹുവാണ് മരിച്ചത്. 21- കാരനായ ധീരജ്‌സിങ്ങാണ് പിടിയിലായത്.
തമാശയ്ക്കായാണ് ഇത് ചെയ്തതെന്നാണ് സുഹൃത്ത് പറഞ്ഞത്. ബന്ധുകൂടിയായ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുണെയിലെ ഹഡപ്‌സർ വ്യവസായ എസ്റ്റേറ്റിലെ ഭക്ഷ്യസംസ്കരണ യൂണിറ്റിലാണ് സംഭവം നടന്നത്. ഭക്ഷ്യസംസ്കരണ യൂണിറ്റിലെ ജീവനക്കാരനാണ് പിടിയിലായ ധീരജ്‌സിങ്. മരിച്ച മോത്തിലാലിന്റെ അമ്മാവനും ഇവിടെ ജോലിക്കാരനാണ്. പുണെയിൽ താമസിക്കുന്ന മോത്തിലാൽ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു.
സുഹൃത്ത് എയർകംപ്രഷർ തിരുകി കാറ്റടിച്ചതോടെ മോത്തിലാൽ ബോധരഹിതനായി വീണു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾ തകർന്ന് മരിക്കുകയായിരുന്നു.