അംഗീകൃത ഇന്ധന വിതരണക്കാർ വഴി വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇന്ധന വിതരണ സേവനത്തിനായി ഒരു ആപ്പ് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഓയിൽ.
ഉപഭോക്താക്കൾക്ക് ഇനി മൊബൈൽ ആപ്പ് വഴി ഇന്ധനം ഓർഡർ ചെയ്യാനും ഓൺലൈൻ സൗകര്യത്തിൽ പണമടയ്‌ക്കാനുള്ള സൗകര്യവും നൽകും.
ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് ഇന്ധനം ഡെലിവറി ചെയ്യുന്നതാണ്. ഇന്ത്യൻ ഓയിൽ നിർദേശിക്കുന്ന മൊബൈൽ ആപ്പിലൂടെയാണ് ഇന്ധനം ഓർഡർ ചെയ്യേണ്ടത്.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകൾ, ഇന്ത്യൻ ഓയിലിന്റെ എക്‌സ്‌ട്രാപവർ ലോയൽറ്റി പ്രോഗ്രാം എന്നിങ്ങനെ വിവിധ പേയ്‌മെന്റ് ഓപ്ഷനുകളുമായി പ്ലാറ്റ്‌ഫോം സംയോജിപ്പിച്ചിരിക്കുന്നു.
പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്ക് എൻഡ്-ടു-എൻഡ് ഇന്ധന (ഡീസൽ) ഡെലിവറി പരിഹാരം നൽകും. പ്ലാറ്റ്‌ഫോമിന്റെ RFID/Geo-fencing/OTP അധിഷ്‌ഠിത അംഗീകാര പ്രോട്ടോക്കോളുകൾ പൂർണ്ണ സുതാര്യതയോടെ ഉദ്ദേശിച്ച ഉപഭോക്താവിന് മാത്രമേ ഡെലിവറി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കും.
ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത വിപണികളിൽ Fuel@Call ടെക്നോളജി പ്ലാറ്റ്ഫോം ഇപ്പോൾ ലഭ്യമാണ്.
വരുന്ന സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എല്ലാ പ്രധാന വ്യവസായ വാണിജ്യ വിപണികളിലേക്കും പ്ലാറ്റ്ഫോം വ്യാപിപ്പിക്കാൻ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Fuel@Call മൊബൈൽ ആപ്പ്: ഇപ്പോൾ നിങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=pcx.indianoil.in