ഐ.എസ്ഐ.എസ് ഭീകരാക്രമണ ഗൂഢാലോചന കേസ്; കർണാടകയിലും മഹാരാഷ്ട്രയിലുമായി 40 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

0 0
Read Time:1 Minute, 35 Second

ബെംഗളൂരു: രാജ്യത്തുടനീളം ഭീകരാക്രമണം നടത്താൻ ആഗോള ഭീകര സംഘടനയായ ഐഎസ് ഗൂഢാലോചന നടത്തിയെന്ന കേസിൽ കർണാടകയിലും മഹാരാഷ്ട്രയിലും നിന്നുള്ള 13 ഓളം പേരെ എൻഐഎ അറസ്റ്റ് ചെയ്തു.

ഇരു സംസ്ഥാനങ്ങളിലെയും 44 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ്.

ഇന്ന് രാവിലെ മുതൽ എൻഐഎ റെയ്ഡ് നടത്തിയ മൊത്തം 44 സ്ഥലങ്ങളിൽ, കർണാടകയിൽ ഒരിടത്തും പൂനെയിൽ രണ്ടിടത്തും താനെ റൂറലിൽ 31 സ്ഥലത്തും താനെ നഗരത്തിൽ ഒമ്പത് സ്ഥലത്തും ഭയന്ദറിൽ ഒരിടത്തുമാണ് ഏജൻസി തിരച്ചിൽ നടത്തിയത്.

മഹാരാഷ്ട്രയിലെയും കർണാടകയിലെയും പോലീസ് സേനയുമായി നടത്തിയ ഏകോപനത്തിലാണ് തീവ്രവാദ വിരുദ്ധ ഏജൻസികൾ ഈ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി, വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ ഭീകരതയും അക്രമവും വ്യാപിപ്പിക്കാനുള്ള തീവ്രവാദ സംഘടനയുടെ പദ്ധതികൾ പരാജയപ്പെടുത്താൻ എൻഐഎ വിപുലമായ അന്വേഷണങ്ങൾ നടത്തിവരികയാണ്.

പരിശോധനയെ തുടരുകയാണ് പൂനെയിൽ നിന്ന് 13 പേരെയും കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts