Read Time:56 Second
ചെന്നൈ : മഴക്കെടുതികളിൽനിന്നും സംസ്ഥാനത്തെ കരകയറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ ഒരു മാസത്തെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു .
എല്ലാ എംപിമാരും എംഎൽഎ മാരും തുക സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് ഡിഎംകെയുടെയും കോൺഗ്രസിന്റെയും എംപിമാർ പിന്നീട് അറിയിച്ചു .
ഒരു ദിവസത്തെ ശമ്പളം നൽകുമെന്ന് ഐഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനുകൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.