Read Time:1 Minute, 29 Second
ബെംഗളൂരു: മൈസൂരുവിൽ ടാറ്റ എയ്സ് വാഹനം മറിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്.
നഞ്ചൻഗുഡു താലൂക്കിലെ എരഗൗഡനഹുണ്ടി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
പരിക്കേറ്റ കുട്ടികളെ മൈസൂരിലെ കെആർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താലൂക്കിലെ ബള്ളൂർ ഹുണ്ടി, നാഗൻപൂർ കോളനി വഴി ടാറ്റ എയ്സ് വാഹനം ഓടുകയായിരുന്നു.
പതിവുപോലെ ഹെഡിയാല ഹൈസ്കൂളിലേക്ക് പോകാൻ സ്കൂൾ കുട്ടികൾ വാഹനത്തിൽ കയറി. ഡ്രൈവറുടെ അശ്രദ്ധമൂലം വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബല്ലൂർ ഹുണ്ടി ഗ്രാമത്തിലെ രണ്ട് പേർ ഉൾപ്പെടെ ഒമ്പത് സ്കൂൾ വിദ്യാർഥിനികൾക്ക് പരിക്കേറ്റു.
ഉടൻ തന്നെ ആംബുലൻസിൽ മൈസൂരുവിലെ കെആർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ഹുള്ളഹള്ളി പോലീസ് സ്‌റ്റേഷനിലെ പിഎസ്‌ഐ രമേഷ് കാരക്കികട്ടി സ്ഥലത്തെത്തി പരിശോധന നടത്തി വാഹനം പിടികൂടി കേസെടുത്തു.