ബെംഗളൂരു: ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ ഇടിച്ച് അപകടം.
ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു. ഭാഗ്യശ്രീ റാവുതപ്പ പരൻവര (20) എന്ന യുവതിയാണ് മരിച്ചത്.
സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാർക്കും പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാഗ്യശ്രീയെ തളിക്കോട് കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഭാഗ്യശ്രീയെ ഇന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.
എന്നാൽ വഴിയിൽ കുസുല ഹിപ്പരാഗിക്ക് സമീപം നിന്നിരുന്ന ട്രാക്ടറിൽ ആംബുലൻസ് ഇടിക്കുകയും അമ്മയും ഗർഭസ്ഥ ശിശുവും മരിച്ചു.
താളിക്കോട് കമ്യൂണിറ്റി ആശുപത്രി ഡോക്ടർമാരുടെ അനാസ്ഥയാണ് ഭാഗ്യശ്രീയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങളും ദളിത് സംഘടനകളും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.
സംഭവത്തിൽ താളിക്കോട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.