ബെംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെ താലൂക്കിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു സ്വദേശിയായ ഭരത് (30) ആണ് മരിച്ചത്.
കേന്ദ്രത്തിന് സമീപമുള്ള കുന്നിൽ നിന്ന് മൂവായിരത്തോളം അടി താഴ്ചയുള്ള കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ആറാം തീയതി ബെംഗളൂരുവിൽ നിന്ന് ദുർഗദഹള്ളിക്ക് സമീപം ട്രക്കിങ്ങിന് എത്തിയ യുവാവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. യുവാവിന്റെ ബൈക്ക് റാണി സാരിക്ക് സമീപം കണ്ടെത്തി.
ബൈക്കിന് സമീപത്ത് നിന്ന് മൊബൈലും ടീ ഷർട്ടും ചെരിപ്പും കണ്ടെടുത്തു.
ഐഡി കാർഡും ബാഗും ബൈക്കിന് സമീപത്ത് നിന്നും കണ്ടെത്തി.
വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്ന് ഇയാളുടെ കുടുംബം എത്തിയിരുന്നു.
ബാലൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മുതൽ യുവാവിനെ കണ്ടെത്താൻ തിരച്ചിൽ നടത്തി.
വനംവകുപ്പ്, പോലീസ്, ദുരന്തനിവാരണ സേന, ബണക്കൽ സാമൂഹികപ്രവർത്തകൻ ആരിഫ് എന്നിവരും സുഹൃത്തുക്കളും തിരച്ചിൽ നടത്തി.
ഏഴോ എട്ടോ ഡ്രോൺ ക്യാമറകളും തിരച്ചിലിനായി ഉപയോഗിച്ചു.