Read Time:1 Minute, 16 Second
ബെംഗളൂരു : കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ ആറുലക്ഷം രൂപയുടെ എം.ഡി.എം.എ. കൈവശംവെച്ചതിന് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ കദ്രി പാർക്ക് പരിസരത്ത് നിത്യേന മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.
മഞ്ചേശ്വരം പാവൂർ സ്വദേശി നവാസ് (40), ബണ്ട്വാൾ പുഢ സ്വദേശി അസറുദ്ദീൻ (39) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് ആറുലക്ഷം രൂപ വിലവരുന്ന 120 ഗ്രാം എം.ഡി.എം.എ., ഡിജിറ്റൽ തൂക്കുയന്ത്രം, ഒരു സ്കൂട്ടർ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
നവാസിനെതിരെ കൊണാജെ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗം, സ്ത്രീധനപീഡനം, കഞ്ചാവ് വിൽപന എന്നിവയ്ക്ക് കേസ് രജിസ്റ്റർചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.