Read Time:1 Minute, 20 Second
ബെംഗളൂരു : കർണാടകയിലുൾപ്പെടെ രാജ്യത്തിന്റെ 44 ഭാഗങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ റെയ്ഡിൽ ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു.
ബെംഗളൂരു പുലികേശിനഗർ പ്രദേശത്ത് താമസിച്ചിരുന്ന അലി അബ്ബാസ് പെട്ടിവാലയെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുംബൈ സ്വദേശിയായ അലി അബ്ബാസ് പുലികേശിനഗറിലെ പെട്ടിവാലയിൽ ഉറുദു സ്കൂൾ നടത്തുകയായിരുന്നു.
ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്.
ആഗോള ഭീകര സംഘടനയായ ഐഎസ് രാജ്യത്തുടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കർണാടകയിലും മഹാരാഷ്ട്രയിലുമായി 44 ഓളം സ്ഥലങ്ങളിൽ ഇന്നലെ പുലർച്ചെ റെയ്ഡ് നടത്തി.
കർണാടകയിൽ ഒരാൾ ഉൾപ്പെടെ 14 പേരെ എൻഐഎ കസ്റ്റഡിയിലെടുത്തട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.