ചെന്നൈ, തിരുവള്ളൂർ, കാഞ്ചി, ചെങ്കൽപട്ട് എന്നിവിടങ്ങളിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 6000 രൂപ: മുഖ്യമന്ത്രി സ്റ്റാലിൻ

0 0
Read Time:3 Minute, 13 Second

ചെന്നൈ: മൈചോങ്  വെള്ളപ്പൊക്കത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് 6,000 രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ ഇന്നലെ വാർത്താക്കുറിപ്പ് ഇറക്കി.

ഡിസംബർ 3, 4 തീയതികളിൽ തമിഴ്‌നാട്ടിൽ വീശിയടിച്ച “മൈചോങ് ” ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ ജില്ലയിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ അഭൂതപൂർവമായ മഴയും വൻ നാശനഷ്ടവും ഉണ്ടായി. നേരത്തെ തമിഴ്നാട് സർക്കാർ വിവിധ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ റെസ്‌ക്യൂ ടീമുകളെ സജ്ജരാക്കി. രക്ഷാപ്രവർത്തനത്തിനാവശ്യമായ ഡീസൽ മോട്ടോർ പമ്പ്സെറ്റുകൾ, ബോട്ടുകൾ, ജെസിബി, മരം മുറിക്കുന്ന ഉപകരണങ്ങൾ എന്നിവ ചെന്നൈ കോർപ്പറേഷന്റെ സോണൽ ഓഫീസുകളിൽ സജ്ജമായി സൂക്ഷിച്ചിരുന്നു. കൊടുങ്കാറ്റിനുശേഷം ഫീൽഡ് രക്ഷാപ്രവർത്തനങ്ങളിൽ ഇവ ഉപയോഗിച്ചു.

രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ 20 മന്ത്രിമാരെയും 50ലധികം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയും നിയോഗിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന് പുറമെ നാലായിരത്തിലധികം വൈദ്യുതി ബോർഡ് തൊഴിലാളികളും രണ്ടായിരത്തിലധികം മെഡിക്കൽ തൊഴിലാളികളും ആയിരക്കണക്കിന് ശുചീകരണ തൊഴിലാളികളും പങ്കെടുത്തു.

മഴക്കെടുതിയിൽ നാശം വിതച്ച നാല് ജില്ലകളിലായി 740 ബോട്ടുകളാണ് ആളുകളെ രക്ഷിക്കാൻ ഉപയോഗിച്ചത്. ഇതിലൂടെ 26,000ത്തിലധികം ആളുകളെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ചെന്നൈ ജില്ലയിൽ മാത്രം കഴിഞ്ഞ ഡിസംബർ  8 ആം തിയതിവരെ  47 ലക്ഷം ഭക്ഷണപ്പൊതികൾ നൽകിയിട്ടുണ്ട്. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ 4 ജില്ലകളിലായി ഇതുവരെ 51 ലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

വെള്ളപ്പൊക്കം കുറഞ്ഞതിനാൽ 25,000 ശുചീകരണ തൊഴിലാളികൾ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment