0
0
Read Time:1 Minute, 2 Second
ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 50 പൈസ മുതൽ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക സർക്കാർ.
ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎൽ) കാർഡ് ഉടമകളായ 1.8 കോടി ആളുകൾക്ക് സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് പണം കണ്ടെത്താനാണ് സെസ് ചുമത്തുന്ന കാര്യം ആലോചിക്കുന്നത്.
നേരത്തെ കേരളവും ഇന്ധനത്തിന് അധിക നികുതി ചുമത്തിയിരുന്നു.
ഗിഗ്, ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി അടുത്തിടെ ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതിക്ക് പിന്നാലെയാണ് വിപുലമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാൻ തൊഴിൽ വകുപ്പ് ഒരുങ്ങുന്നത്.