Read Time:1 Minute, 15 Second
ബെംഗളൂരു: മലയാളികൾ ഏറെ ആശ്രയിക്കുന്ന മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിൽ കവർച്ചയും അക്രമവും പെരുകുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമം ആക്കണമെന്ന ആവശ്യം ശക്തം.
കേരള ആർ.ടി.സി, എസ്.ഇ.ടി.സി കർണാടക ആർ.ടി.സി, എന്നിവയുടെ കേരളം,തമിഴ്‌നാട് തെക്കൻ കർണാടക മേഖലയിലേക്കുള്ള സർവീസ് പുറപ്പെടുന്ന ടെർമിനലിൽ യാത്രക്കാർക്ക് പുറമെ ബസ് ജീവനക്കാരും കവർച്ചയ്ക്ക് ഇടയായിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പോലീസുകാർ എന്ന വ്യാജേനെ പണം തട്ടിയ സംഘത്തിലെ 3 പേരെ പിടികൂടിയിരുന്നു.
തുടർന്ന് പോലീസ് പെട്രോളിംഗ് ഊർജിതമാക്കിയതോടെ ഇത്തരത്തിലുള്ള കവർച്ചകൾ കുറഞ്ഞിരുന്നു.
എന്നാൽ 4 ദിവസം മുൻപ് ബസ് ടെർമിനലിന് സമീപം ടിംബർ യാർഡ് ലേഔട്ടിൽ ബൈക്കിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയിരുന്നു.