Read Time:1 Minute, 5 Second
കൊച്ചി: ഷാർജയിൽവെച്ച് അന്തരിച്ച ചലച്ചിത്രനടി ലക്ഷ്മിക സജീവ (24)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും.
ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ പൊലീസ് നടപടികൾ പൂർത്തിയാക്കാനായിട്ടില്ല.
തിങ്കളാഴ്ച പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാനാണ് ശ്രമം.
ഷാർജയിലെ അൽകാസ്മിയ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഹൃദയാഘാതം മൂലമായിരുന്നു മരണം. മലയാള ഷോർട്ട് ഫിലിം ‘കാക്ക’യിലൂടെയാണ് ലക്ഷ്മിക സജീവൻ ശ്രദ്ധേയയായത്.