ഡീപ് ഫേക്കിനും പുറമെ സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നു

0 0
Read Time:2 Minute, 24 Second

 

ചെന്നൈ: ദിനംപ്രതി സ്ത്രീകൾക്ക് നേരെ ഉള്ള സൈബർ കുറ്റകൃത്യങ്ങൾ കൂടിവരികയാണ്

പണ്ടുമുതലേ സ്ത്രീപുരുഷ ഭേതമന്യെ ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന വെബ്സൈറ്റുകൾക്ക് ജനപ്രീതി ഏറെയായിരുന്നു.

എന്നാലിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന തരത്തിലുള്ള ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമാണ് ജനപ്രീതി വർധിക്കുന്നത്.

ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് ന​ഗ്നമാക്കുകയാണ് ഇപ്പോൾ ട്രെൻഡ്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത് എന്നാണ് ശ്രദ്ധേയം.

ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ പറഞ്ഞു.

അതിലുമുപരി സെപ്റ്റംബർ മാസത്തിൽ മാത്രം 24 ദശലക്ഷം ആളുകളാണ് വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ സന്ദർശിച്ചതെന്ന് സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പറയുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് ആർക്കും ആരുടെയും ചിത്രമെടുത്ത് ന​ഗ്ന ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കാമെന്നതാണ്.

അതുകൊണ്ടുതന്നെ ആരുടേയും അശ്ലീല ചിത്രങ്ങൾ നിർമിക്കാമെന്ന ആശങ്കാജനകമായ ഭീഷണി നിലനിൽക്കുന്നതായാണ് വിദ​ഗ്ധർ പറയുന്നത്.

പക്ഷെ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കമ്പനി അനുവദിക്കുന്നില്ലെന്ന് ഗൂഗിൾ വക്താവ് അറിയിച്ചത്.

സംശയാസ്പദമായ പരസ്യങ്ങൾ അവലോകനം ചെയ്ത് നയങ്ങൾ ലംഘിക്കുന്നവ നീക്കം ചെയ്യുമെന്ന് ​ഗൂ​ഗിൾ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment