ബെംഗളൂരു: നൂറുനൂറ് സ്വപ്‌നങ്ങളുമായി ആ ദമ്പതികൾ ഒടുവിൽ മരണത്തിന് കീഴടങ്ങി.
സ്‌കൂൾ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്.
കെബ്ബേഹള്ളി ഗ്രാമത്തിലെ ദീപു (25), തിപ്പൂർ ഗ്രാമത്തിലെ ഷൈല (20) എന്നിവരാണ് മരിച്ചത്.
കനകപൂർ താലൂക്കിലെ കോടിഹള്ളി മെയിൻ റോഡിൽ നാരായൺപൂരിലെ നഞ്ചപ്പന കട്ടെയ്ക്ക് സമീപം ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
ഷൈലയെ വീട്ടിലേക്ക് വിടാൻ കനകപൂരിൽ നിന്ന് കാറിൽ പോയതായിരുന്നു ദീപു. ഈ സമയം എതിരെ വന്ന സ്കൂൾ ബസ് കാറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ തകരുകയും ദീപുവിനും ഷൈലുവിനും സാരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ ഷൈല സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ ദീപുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരിച്ചത്.
കോടിഹള്ളി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.