Read Time:49 Second
ബെംഗളൂരു : കാർക്കള നിട്ടയ്ക്ക് സമീപം മഞ്ചറപ്പാൽക്കെയിൽ ഞായറാഴ്ച വൈകീട്ട് സ്വകാര്യ ബസും മഹീന്ദ്ര ജീപ്പും തമ്മിലുണ്ടായ വാഹനാപകടത്തിൽ 12 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.
മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കർക്ക ഭാഗത്തേക്ക് വരികയായിരുന്ന മഹീന്ദ്ര ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, കാർക്കള പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.