പ്രളയ ദുരിദാശ്വാസ നിധി : ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

0 0
Read Time:2 Minute, 20 Second

ചെന്നൈ: മൈചോങ് പ്രളയദുരിതാശ്വാസ ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ  പൊതുതാൽപര്യ ഹർജി. ചെന്നൈയിൽ നിന്നുള്ള വിരമിച്ച സൈനികൻ രാംദാസ് ആണ് ചെന്നൈ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

2015 ഡിസംബറിൽ ചെന്നൈയിലുണ്ടായ കനത്ത മഴയിൽ ദുരിതബാധിതർക്ക് 5000 രൂപ സഹായധനമായി നൽകിയിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നൽകിയത്. എന്നാൽ മൈചോങ്  ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് റേഷൻ കടകളിൽ ദുരിതാശ്വാസ തുകയായ 6000 രൂപ പണമായി നൽകാനാണ് സർക്കാർ തീരുമാനമെടുത്തത്.

ചെന്നൈയിലും പ്രാന്തപ്രദേശങ്ങളും സാധാരണ നിലയിലായെങ്കിലും നിരവധി പേർക്ക് എടിഎം കാർഡുകൾ നഷ്ടപ്പെട്ടു. മിക്ക എടിഎമ്മുകളും പ്രവർത്തിക്കുന്നില്ല. പലരും ബാങ്ക് അക്കൗണ്ട് സൂക്ഷിക്കുന്നില്ല. ഇതേത്തുടർന്നാണ് സർക്കാർ ദുരിതാശ്വാസ തുകയായ ആറായിരം രൂപ പണമായി നൽകാൻ തീരുമാനിച്ചതെന്ന് പറഞ്ഞിരുന്നു.

പണം ബാങ്കിൽ അടയ്ക്കുന്നതിനു പകരം പണമായി കൈമാറാൻ മറ്റൊരു കാരണമായി പറയുന്നത് “പലരും ബാങ്ക് അക്കൗണ്ട് സൂക്ഷിക്കാത്തവരും ‘സീറോ ബാലൻസ്’ ഉള്ളവരുമാണ്”, ദുരിതാശ്വാസ തുക ബാങ്കിൽ അടച്ചാൽ അതിന്റെ ഒരു ഭാഗം ബാങ്ക് ചാർജുകളായോ അതുപോലെ ലോൺ ഗഡു അടവുകളായോ  പണം അടച്ച ഉടൻ തന്നെ ദുരിതാശ്വാസ തുക ബാങ്ക് എടുക്കാൻ സാധ്യതയുണ്ട്.

ഇക്കാരണത്താൽ ബാങ്കുകളിൽ പണം നൽകുന്നതിനേക്കാൾ നല്ലത് കൈയിൽ നൽകുന്നതാണ് നല്ലത് എന്ന അഭിപ്രായം ഉയർന്നുവരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment