അൻപതിനായിരത്തിൽപരം തൊഴിലവസരങ്ങളുമായി ഐഫോൺ നിർമാണ യൂണിറ്റ് 

0 0
Read Time:3 Minute, 30 Second

ബെംഗളൂരു: അൻപതിനായിരത്തിൽ പരം ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിൾ ഐഫോൺ നിർമാണ പ്ലാന്റ് തമിഴ്‌നാട്ടിൽ നിർമിക്കാൻ ഒരുങ്ങി ടാറ്റ.

ഹൊസൂരിലാണ് പ്ലാന്റ് നിർമിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഐഫോൺ ഫാക്ടറിയിൽ ഇരുപതിലധികം അസംബ്ലി ലൈനുകൾ ഉണ്ടാകുമെന്നും രണ്ട് വർഷത്തിനുള്ളിൽ 50,000 തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വാർത്താ ഏജൻസികൾ ഉറവിടം വെളിപ്പെടുത്താതെ പറയുന്നത്.

മാത്രമല്ല ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് മാത്രമായി 100 റീട്ടെയിൽ ഔട്ട്ലെറ്റുകൾ രാജ്യത്തുടനീളം അവതരിപ്പിക്കാനും ടാറ്റ പദ്ധതിയുള്ളതായി റിപ്പോർട്ട്‌ ഉണ്ട്.

ചൈന കേന്ദ്രീകരിച്ച് ഇനടക്കുന്ന ഐഫോണ്‍ നിര്‍മാണം. മറ്റു രാജ്യങ്ങളിലേക്കും പറിച്ചുനടാനുള്ള ശ്രമങ്ങൾ ആപ്പിൾ നടത്തിയതിന്റെ ഭാഗമായി അടുത്തിടെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുകയായിരുന്നു ആപ്പിൾ.

ടാറ്റയാണ് ആപ്പിളിനൊപ്പം ഐഫോൺ നിർമാണത്തില്‍ സഹകരിക്കുന്നത്.

രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ കമ്പനി ഐഫോണുകള്‍ നിര്‍മിച്ച് രാജ്യാന്തര ആഭ്യന്തര വിപണികളിലിറക്കും.

വിസ്‌ട്രോണ്‍ നിര്‍മാണശാല ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പിന് അഭിനന്ദനം നൽകുന്നതായും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ പിഎല്‍ഐ പദ്ധതിയെ അദ്ദേഹം വാനോളം പ്രശംസിക്കുകയും ചെയ്തു.

2025 ഓടെ ആഗോള ഐഫോണ്‍ ഉത്പാദനത്തിന്റെ 18 ശതമാനവും ഇന്ത്യയിലേക്ക് മാറ്റുമെന്ന് ആപ്പിള്‍ കമ്പനിയും അറിയിച്ചിരുന്നു.

ഇതിനുതൊട്ടുപിന്നാലെയാണ് വിസ്‌ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഏറ്റെടുത്തത്.

2024 അവസാനത്തോടെ തമിഴ്‌നാട് ഐഫോൺ അസംബ്ലി പ്ലാന്റ് സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെയും നിർമാണം ആരംഭിക്കുന്നതിനു മുന്‍പ് ചൈനയ്ക്കു പുറമെ ഒരു നിർമാണ കേന്ദ്രം ആപ്പിൾ തുടങ്ങുക ഇന്ത്യയിലായിരിക്കുമെന്നു പ്രശസ്ത അനലിസ്റ്റ് മിംഗ് ചി കുവോ പ്രവചിച്ചിരുന്നു.

2022ൽ ഇന്ത്യയിൽനിന്ന് 5 ബില്യൻ ഡോളറിന്റെ (ഏകദേശം 41,200 കോടി രൂപ) ഉപകരണങ്ങളാണ് ആപ്പിൾ കയറ്റുമതി ചെയ്തത്.

ഇന്ത്യയിൽ നിർമിച്ച ഐഫോണുകളുടെ അനുപാതം 2024 ഓടെ ആഗോള ഉൽ പ്പാദനത്തിന്റെ 25 ശതമാനമായി വർധിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിങ്-ചി കുവോ അഭിപ്രായപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts