Read Time:1 Minute, 23 Second
ബെംഗളൂരു: രാമായണത്തിലെ 100 ചോദ്യങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഉത്തരം നൽകിക്കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അപൂർവ.
100 ചോദ്യങ്ങൾക്ക് വെറും 6 മിനിറ്റ് 54 സെക്കൻഡിൽ ആണ് ഈ മിടുക്കി ഉത്തരങ്ങൾ നൽകിയത്.
മൂന്നരവയസുകാരിയായ അപൂർവ വി എസ്. ബെംഗളൂരു സ്വദേശിനിയാണ്.
ബെംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്ന തിരുവനന്തപുരം സ്വദേശി വിശാഖിന്റെയും കോട്ടയം സ്വദേശി സൂര്യയുടെയും മകൾ ആണ് അപൂർവ.
വളരെ ചെറുപ്പത്തിൽ തന്നെ പുരാണകഥകൾ കേൾക്കാനും കഥാപാത്രങ്ങളുടെ പേരുകൾ ആവർത്തിക്കാനുമുള്ള കഴിവ് തിരിച്ചറിഞ്ഞതോടെയാണ് കഥകളിലൂടെ ചോദ്യോത്തരങ്ങൾ കുഞ്ഞിന് പറഞ്ഞു കൊടുക്കാൻ തുടങ്ങിയതെന്ന് അപൂർവയുടെ അമ്മ സൂര്യ പറയുന്നു.
കൈരളി ടീവിയിലെ മാമ്പഴം റിയാലിറ്റി ഷോ വിജയി കൂടിയാണ് സൂര്യ. അച്ഛൻ വിശാഖ് മഴവിൽ മനോരമയിലെ പാടാം നമുക്ക് പാടാം റിയാലിറ്റി ഷോ ഫെയിം ആണ്.