Read Time:1 Minute, 7 Second
തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രം ഫാലിമി ഒ.ടി.ടിയിലേക്ക്.
ബേസിൽ ജോസഫ് നായകനായ ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്.
ബേസിലിനൊപ്പം ജഗദീഷ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫാലിമി ഡിസംബർ 15ന് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
നവംബർ 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നവാഗതനായ നിതിഷ് സഹദേവ് ആണ് സംവിധായകൻ.
നിതീഷിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സാഞ്ചോ ജോസഫാണ്. ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമാണിത്.