ചെന്നൈ: ചെന്നൈയിലെ കൊരട്ടൂരിലെ സർക്കാർ ഹൈസ്‌കൂളിന്റെ മുകളിലെ വാട്ടർ ടാങ്ക് വളരെ അപകടകരമായ സാഹചര്യത്തിൽ വൃത്തിയാക്കുന്ന നാലാം ക്ലാസ് വിദ്യാർഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വൈറൽ വീഡിയോയിൽ, സ്കൂൾ കുട്ടികൾ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ അപകടാവസ്ഥയിൽ നിൽക്കുന്നത് കാണാം.
സ്‌കൂൾ കെട്ടിടത്തിന്റെ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന കുടിവെള്ള ടാങ്കിൽ സ്‌കൂൾ യൂണിഫോമിട്ട വിദ്യാർഥികൾ പിടിയില്ലാതെ നിൽക്കുന്നതാണ് വീഡിയോയിലൂടെ കണ്ടത്. ഒരു വൈദ്യുത വയർ അവരുടെ മുകളിൽ ഉള്ളതും കാണാം.
സംഭവത്തിൽ ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ, “സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെ ടോയ്‌ലറ്റ് വൃത്തിയാക്കുക, അപകടകരമായ ഉയരത്തിലുള്ള ടാങ്ക് വൃത്തിയാക്കുക തുടങ്ങിയ സംഭവങ്ങൾ തമിഴ്‌നാട് സർക്കാർ പ്രോത്സാഹിപ്പിക്കുന്നതായി വ്യക്തമാക്കുന്നു. രണ്ടാനച്ഛൻ മനോഭാവമാണ് സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളോട്
എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈ കൊരട്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥികൾ ടെറസിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്ന വീഡിയോ ഞെട്ടിപ്പിക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു. മരണത്തിന്റെ ചുറ്റുപാടിൽ കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്ന ദൗത്യത്തിൽ സ്‌കൂൾ ഭരണകൂടം വിദ്യാർത്ഥികളെ ഏർപ്പെടുത്തിയത് അപലപനീയമാണെന്നും ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ, പിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൻബുമണി രാമദോസ് സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെ കടന്നാക്രമിക്കുകയും സർക്കാരിനുള്ള ഫണ്ട് കുറഞ്ഞതാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതെന്നും കുറ്റപ്പെടുത്തി.