ഗർഭിണിയായ മകളുമായി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

0 0
Read Time:2 Minute, 31 Second

ചെന്നൈ: അമ്മയും രണ്ട് പെൺമക്കളും കൃഷ്ണഗിരി കളക്ടർ ഓഫീസിനു മുന്നിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതുകണ്ട് പോലീസ് ഓടിയെത്തി ഇവരെ തടയുകയും മൂവരെയും രക്ഷപ്പെടുത്തുകയും ചെയ്തു.

കൃഷ്ണഗിരി ജില്ലയിൽ പൊതുവിധത്തിൽ ബോച്ചംപള്ളിക്കടുത്തുള്ള കീൽ മയലംബട്ടി ഗ്രാമത്തിൽ നിന്നുള്ള പാർവതിയും മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കൃഷ്ണഗിരി ജില്ലാ കളക്ടർക്ക് നിവേദനം നൽകാനാണ് തന്റെ പെൺമക്കളായ നിത്യശ്രീക്കും രേഖയ്ക്കും ഒപ്പം പാർവതി എത്തിയത്. തുടർന്ന് പാർവതി തനിക്കും സമീപത്ത് നിന്ന രണ്ട് പെൺമക്കൾക്കും നേരെ കൈയ്യിൽ കരുതിയ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പാർവതിയുടെ ഭർത്താവ് മസ്തിഷ്കാഘാതം മൂലമാണ് മരിച്ചത്. രണ്ട് പെൺമക്കളുമായി ബുദ്ധിമുട്ടുകയാണ് എന്നും പോലീസിനോട് പാർവതി പറഞ്ഞു.

കടബാധ്യത കാരണം നാട്ടിൽ സ്വന്തമായി വാങ്ങിയ സ്ഥലം വിൽക്കാൻ ശ്രമിച്ചു. എന്നാൽ പാർവതിയുടെ ഭർത്താവിന്റെ ബന്ധുക്കളായ ചിലർ വസ്തുവിൽ അവകാശമുണ്ടെന്നും അത് നൽകണമെന്നും അല്ലാത്തപക്ഷം ഭൂമി വിൽക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് തടഞ്ഞതായും പാർവതി പോലീസിനോട് പറഞ്ഞു .

അതിനുപുറമെ പാർവതിയുടെ അസാന്നിധ്യത്തിൽ അവർ വീട്ടിൽ കയറി ആഭരണങ്ങളും വസ്തു രേഖകളും മോഷ്ടിച്ചതായും പാർവതി ആരോപിച്ചു.

പോലീസ് സ്റ്റേഷനിലോ ഗ്രാമപഞ്ചായത്തിലോ പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും പറഞ്ഞ പാർവതി ആദ്യ മകൾ നിത്യശ്രീ ഗർഭിണിയാണെന്നും അതിനുള്ള ചെലവുകൾക്ക് പോലും വകയില്ലെന്നും കൂട്ടിച്ചേർത്തു.

അതിനാൽ അവർക്കെതിരെ നടപടിയെടുക്കണമെന്നാണ് പാർവതിയുടെ ആവശ്യം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment