ബെംഗളൂരു : ഹാസൻ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന യാർഡ് നവീകരണ പ്രവർത്തനം കണക്കിലെടുത്ത് 14 മുതൽ 22 വരെ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കുള്ള അഞ്ചുതീവണ്ടികൾ റദ്ദാക്കി.
ഹാസൻ യാർഡിലെ ഇന്റർലോക്കിങ് ഉൾപ്പെടെയുള്ള ജോലികളാണ് നടത്തുന്നത് എന്ന് ദക്ഷിണ പശ്ചിമ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ അറിയിച്ചു.
അതിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള ബെംഗളൂരു-കണ്ണൂർ (16511) എക്സ്പ്രസും സർവീസ് റദ്ദാക്കി.
അതേസമയം, ഈ ദിവസങ്ങളിൽ സർ എം. വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു-മുരുഡേശ്വർ (16585/16586) തീവണ്ടിമാത്രമാകും ബെംഗളൂരുവിൽനിന്ന് തീരദേശത്തേക്ക് സർവീസ് നടത്തുന്ന വണ്ടി. 14 മുതൽ 16 വരെ യശ്വന്തപുര ബൈപ്പാസ്, നെലമംഗല, ശ്രാവണബെലഗോള, ഹാസൻ വഴിയാകും സർവീസ്.
17മുതൽ 22വരെ ഈ വണ്ടി യശ്വന്തപുര ബൈപ്പാസ്, തുമകൂരു, അർസിക്കെരെ, ഹാസൻ വഴിയാകും സർവീസ് നടത്തുകയെന്നും റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ വണ്ടികൾ
ഡിസംബർ 16 മുതൽ 20 വരെ: ബെംഗളൂരു-കണ്ണൂർ (16511), ബെംഗളൂരു- കാർവാർ (16595)
17 മുതൽ 21 വരെ: കണ്ണൂർ-ബെംഗളൂരു (16512), കാർവാർ-ബെംഗളൂരു (16596)
14, 17, 19, 21 തീയതികളിൽ ആഴ്ചയിൽ മൂന്നുദിവസമുള്ള യശ്വന്തപുര- മംഗളൂരു ജങ്ഷൻ ഗോമാതേശ്വര എക്സ്പ്രസ് (16575)
15, 18, 20, 22 തിയതികളിൽ: മംഗളൂരു ജങ്ഷൻ- യശ്വന്തപുര ഗോമാതേശ്വര എക്സ്പ്രസ് (16576)
15, 18, 20, 22 തീയതികളിൽ: ആഴ്ചയിൽ മൂന്നുദിവസമുള്ള യശ്വന്തപുര – കാർവാർ എക്സ്പ്രസ് (16515)
14, 16, 19, 21, 23 തീയതികളിൽ: കാർവാർ – യശ്വന്തപുര എക്സ്പ്രസ് (16516)
16-ന് യശ്വന്തപുര-മംഗളൂരു ജങ്ഷൻ പ്രതിവാര എക്സ്പ്രസ് (16539)
17-ന് മംഗളൂരു ജങ്ഷൻ-യശ്വന്തപുര എക്സ്പ്രസ് (16540)