ഉത്തർപ്രദേശ്: പിലിഭിത്തിലെ കടുവാ സങ്കേതത്തിന് ചുറ്റുമുള്ള മുത്തലി ഗ്രാമത്തിലെ ജനങ്ങൾക്ക് കടുവ ഭയം തുടങ്ങി. ശൈത്യകാലം ആരംഭിക്കുന്നതോടെ കടുവകൾ വനപ്രദേശങ്ങൾ വിട്ട് താമസസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്.
എല്ലാ വർഷവും മഞ്ഞുകാലത്ത് വന്യജീവി-മനുഷ്യ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പിപാരിയ സന്തോഷ് ഗ്രാമത്തിലെ വയലിൽ ഒരു കടുവ വിഹരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വീഡിയോയിൽ ആളുകൾ കടുവയെ കാട്ടിലേക്ക് ഓടിക്കാൻ ശ്രമിച്ചിരുന്നു. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും മഞ്ഞുകാലത്തിനു മുൻപുള്ള മുൻകരുതൽ നടപടികളൊന്നും വനംവകുപ്പ് സ്വീകരിക്കുന്നില്ലന്നും ആരോപണമുണ്ട്.
വീഡിയോ പുറത്തുവന്നതോടെ കടുവയെ കണ്ടാലും നിരീക്ഷിക്കാൻ സംഘത്തെ അയക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. വീഡിയോയുടെ അടിസ്ഥാനത്തിൽ പിപാരിയ സന്തോഷ് ഗ്രാമത്തിൽ കടുവയെ പിടികൂടാൻ ഉത്തരവിട്ടതായി ഡിഎഫ്ഒ സഞ്ജീവ് കുമാർ പറഞ്ഞു.