Read Time:1 Minute, 24 Second
ബെംഗളൂരു: വിജയപുര ജില്ലയിലെ നിഡഗുണ്ടി ടൗണിൽ ബൈക്കിൽ നിന്നും രണ്ടര ലക്ഷം പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ .
പണം മോഷ്ടിച്ച് ഇയാൾ ഓടിപ്പോകുന്നതിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
നിഡഗുണ്ടി താലൂക്കിലെ ഹെബ്ബല ഗ്രാമത്തിലെ ഹോളെബാസു സിദ്രമപ്പ ഹൊഗോഡിയാണ് പണം നഷ്ടപ്പെട്ട വ്യക്തി.
യൂണിയൻ ബാങ്കിൽ നിന്ന് 2.5 ലക്ഷം രൂപ എടുത്ത് പ്ലാസ്റ്റിക് കവറിലാക്കി ബൈക്കിൽ കയറ്റിയെന്നാണ് സിദ്രമപ്പ പറഞ്ഞത്.
പിന്നീട് മൊബൈൽ നന്നാക്കാൻ സിദ്രാമപ്പ കടയിൽ പോയി. സിദ്രാമപ്പ പോയ ഉടനെ വന്ന മോഷ്ടാവ് ബൈക്കിന്റെ മുൻഭാഗത്തെ ബാഗിൽ കൈവെച്ച് പിന്നിലേക്ക് നോക്കി പണമുള്ള ബാഗ് എടുത്തു.
മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നിഡഗുണ്ടി പോലീസ് സ്‌റ്റേഷന് പരിധിയിലെ ഇജേരി കോംപ്ലക്‌സിന് സമീപമാണ് സംഭവം.