ചെന്നൈ : തിരുപ്പൂരുള്ള സ്വകാര്യ റസ്റ്റോറന്റായ അവിനാസിയിൽ ഭക്ഷണം വിളമ്പുന്നത് ഒരു ചൈനീസ് റോബോർട്ട്.
റസ്റ്റോറന്റിൽ എത്തുന്ന നിരവധി മുതിർന്നവരും കുട്ടികലും ഭക്ഷണം ആസ്വദിച്ചു കഴിക്കുകയും അതിലുപരി റോബോട്ട് വിളമ്പുന്നത് കണ്ടാസ്വദിക്കുകയും ചെയ്യുന്നു.
അവിനാസിയിലെ ഒരു സ്വകാര്യ റസ്‌റ്റോറന്റിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബോട്ട് ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകിത്തുടങ്ങിയിട്ട്.
ഇത് കണ്ട ഉപഭോക്താക്കളും കുട്ടികളും വളരെ അമ്പരന്നു, ഭക്ഷണം കഴിച്ച ശേഷം റോബോട്ടിനൊപ്പം സെൽഫിയെടുക്കുകയും ഭക്ഷണം വിളമ്പുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന നിരവധി ആളുകൾക്ക് റെസ്റ്റോറന്റ് ഇപ്പോൾ ഒരു സർപ്രൈസ് സ്പോട്ടായി മാറിയിരിക്കുകയാണ്.
പുതിയൊരു ഉൽപന്നമായി റോബോർട്ട് അവതരിപ്പിച്ചതോടെ പലരും അമ്പരന്നിരിക്കുകയാണ്. പലരും , പ്രത്യേകിച്ച്, കുട്ടികൾ ഭക്ഷണം കഴിക്കുന്നതിനേക്കാൾ റോബോട്ടിന്റെ ചലനങ്ങളെയാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.
ഇവിടെ ആകെ 40 ടേബിളുകൾ ഉണ്ട്. റോബോട്ടിന് 5 പാളികളുണ്ട്. അതിൽ ഭക്ഷണം വെച്ചാൽ അതാത് മേശയിലേക്ക് പോകും.
ഏത് ടേബിളിലേക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന് അസൈൻ ചെയ്യുക മാത്രം മതി. ഭക്ഷണം അതാത് മേശയിലേക്ക് തന്നെ റോബോർട്ട് കൊണ്ടുപോകും..
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തഥൻ ഈ റോബോർട്ടിനെ. ഒരു റോബോട്ടിന് 8.50 ലക്ഷത്തോളം വിലവരും.
ഇതിന്റെ ബാറ്ററി 8 മണിക്കൂർ നീണ്ടുനിൽക്കും. ഉപഭോക്താക്കളെ വ്യത്യസ്തമായി ആകർഷിക്കുന്നതിനാണ് റോബോർട്ടിനെ അവതരിപ്പിച്ചതെന്ന് കടയുടമകൾ പറയുന്നത്.
പിറന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി എത്തുന്ന ഉപഭോക്താക്കളെ അഭിവാദ്യം ചെയ്യുന്നതിനും റോബോട്ടിനെ സജ്ജീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.