ചെന്നൈ: റാണിപ്പേട്ട് ജില്ലയിലെ ആരക്കോണം റെയിൽവേ സ്റ്റേഷനിലെ പാളത്തിൽ മദ്യപിച്ചെത്തിയ വിദ്യാർത്ഥികൾ റെയിൽവേ പാളത്തിൽ കിടന്നതായി ആരോപണം.
ആകെ ഉള്ളത് 8 പ്ലാറ്റ്‌ഫോമുകളാണ് ഉള്ളത്. ഇതിൽ എല്ലാ പ്ലാറ്റ്ഫോമുകളിലും യാത്രക്കാരുടെ സഞ്ചാരം എപ്പോഴും ഉണ്ടാകും.
ഈ സാഹചര്യത്തിൽ ഇന്നലെ വൈകിട്ട് 5.30ന് ആരക്കോണം ഗവൺമെന്റ് ഐടിഐ യൂണിഫോമിൽ 2 വിദ്യാർഥികൾ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലെ പാളത്തിലേക്ക് ചാടുകയായിരുന്നു. ഇത് സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഞെട്ടിച്ചു.
അനുബന്ധ വീഡിയോയിൽ, ഒരു വിദ്യാർത്ഥി മദ്യലഹരിയിലായിരിക്കെ ട്രാക്കിലേക്ക് വീഴുകയും കൂടെ ഉണ്ടായ വിദ്യാർത്ഥി അവനെ താങ്ങി നിർത്തുകയും ചെയ്യുന്നതു കാണാമായിരുന്നു.
എന്നാൽ തൊട്ടു പിന്നാലെ താങ്ങി നിർത്താൻ ശ്രമിച്ച രണ്ടാമത്തെ വിദ്യാർത്ഥിയും വീണു. ഭാഗ്യവശാൽ ആ സമയം പ്ലാറ്റ്‌ഫോമിൽ ട്രെയിനുകളൊന്നും എത്തിയിരുന്നില്ല.
ഈ സംഭവങ്ങൾ കണ്ട് അവിടെയുണ്ടായിരുന്ന സഹപാഠികളും ട്രെയിൻ യാത്രക്കാരും റെയിൽവേ ജീവനക്കാരും സ്തംഭിച്ചു.
പിന്നീട് ആരക്കോണം റെയിൽവേ പോലീസ് അവിടെയെത്തി ഇവരെ അവിടെ നിന്ന് പുറത്താക്കിയതായാണ് റിപ്പോർട്ടുകൾ.
ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വിദ്യാർഥികളുടെ താൽപര്യം കണക്കിലെടുത്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തി അന്വേഷണം നടത്തി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകുമെന്ന് സംഭവത്തെക്കുറിച്ച് സംസാരിച്ച റെയിൽവേ പൊലീസ് ഇൻസ്പെക്ടർ വിജയലക്ഷ്മി പറഞ്ഞു.