ചെന്നൈ: എഐഎഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമിയുടെ നേതൃത്വത്തിൽ ഡിസംബർ 18ന് ക്രിസ്മസ് പരിപാടി നടക്കും.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത എല്ലാ വർഷവും ക്രിസ്ത്യാനികളെ ആദരിക്കുന്നതിനായി എഐഎഡിഎംകെയുടെ പേരിൽ ക്രിസ്മസ് പാർട്ടി നടത്തിയിരുന്നു അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഈ വർഷവും എഐഎഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പാർട്ടി നടത്തുന്നുണ്ട് എന്നാണ് സംഘടകരുടെ വാദം .
ഡിസംബർ 18 ന് വൈകിട്ട് 5 മണിക്ക് ചെന്നൈ വാനഗരം ജീസസ് സ്കൂൾ കാമ്പസിലുള്ള വിൻക്സ് കൺവെൻഷൻ സെന്ററിലാണ് ക്രിസ്മസ് പ്രോഗ്രാം നടക്കുക.
ക്രിസ്ത്യൻ ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, പാസ്റ്റർമാർ, ക്രിസ്ത്യൻ പ്രമുഖർ, എഐഎഡിഎംകെ ഭരണാധികാരികൾ, ജില്ലാ സെക്രട്ടറിമാർ, പാർലമെന്റ്, നിയമസഭാ സാമാജികർ, മുൻ മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നും എഐഎഡിഎംകെ ഹെഡ് ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു .