ബെംഗളൂരു: ഡിസംബർ 17 മുതൽ മൂന്ന് ദിവസത്തേക്ക് കർണാടകയിൽ മൺസൂൺ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അടുത്ത 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ ആറ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.
ഏതാനും ദിവസങ്ങൾക്കു ശേഷം ഡിസംബർ 17 മുതൽ വീണ്ടും മഴ പെയ്യും.
അതേസമയം വടക്കൻ ഉൾപ്രദേശങ്ങളിൽ മഴ പ്രവചനമില്ല, പകരം കർണാടക തീരത്തെ മൂന്ന് ജില്ലകളായ ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ വ്യാപകമായ മഴയുടെ സൂചനകളുണ്ട്.
തെക്കൻ ഉൾപ്രദേശങ്ങളായ ചാമരാജനഗർ, ബെംഗളൂരുസിറ്റി, റൂറൽ ജില്ലകൾ, ഹാസൻ, ചിക്ക മഗളൂരു, മൈസൂരു, രാമനഗര എന്നിവിടങ്ങളിൽ ദിവസം തോറും മഴ ലഭിക്കും. രണ്ടിടങ്ങളിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ കർണാടകയിൽ കാലവർഷം ശക്തമാകുമെന്നും ബംഗളുരുവിൽ ഉൾപ്പെടെ തണുപ്പ് കൂടുമെന്നുമാണ് പ്രവചനം.
വടക്കൻ ഉൾപ്രദേശങ്ങളിൽ ആഴ്ച മുഴുവൻ വരണ്ട കാലാവസ്ഥ തുടരും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഭാഗത്ത് തണുപ്പിന്റെ അളവ് കൂടുതലായിരിക്കുമെന്നും പറയുന്നു