Read Time:1 Minute, 7 Second
ബെംഗളൂരു : നഗരത്തിലെ കടിയാലിയിലെ മിൽക്ക് ബൂത്തിന് മുന്നിൽ പിക്കപ്പ് ഡ്രൈവർ അമിതവേഗതയിൽ വന്ന് പാൽ പെട്ടികളിൽ ഇടിച്ചു തെറിപ്പിച്ചു.
ദേശീയ പാതയോരത്തെ മിൽക്ക് ബൂത്തിന് മുന്നിൽ പത്തോളം പാൽ പെട്ടികൾ ക്രമീകരിച്ചിരുന്നു.
ഈ സമയം ഇരുചക്രവാഹനയാത്രികനെ ഇടിക്കാതെ ഒഴിവാക്കാൻ ശ്രമിച്ച പിക്കപ്പ് ഡ്രൈവർ നിയന്ത്രണം വിട്ട് പാൽ പെട്ടിയിലേക്ക് നേരിട്ട് ഇടിക്കുകയായിരുന്നു.
റോഡരികിലെ പാല് നിമിഷനേരം കൊണ്ട് ചിതറിവീണ് ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ അപകടത്തിൽ സൈക്കിൾ യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.