ബെംഗളൂരു: ഹനൂർ താലൂക്കിലെ അസിപൂർ ഗ്രാമത്തിൽ വനംവകുപ്പ് സൂക്ഷിച്ചിരുന്ന കൂട്ടിൽ ഗ്രാമീണരുടെ ഉറക്കം കെടുത്തിയ കരടി ഒടുവിൽ പെട്ട്.
കഴിഞ്ഞ ശനിയാഴ്ച അസിപൂർ ഗ്രാമത്തിലെ പെട്ടിക്കടകളിൽ ഭക്ഷണം തേടിയെത്തിയ ഈ കരടി മുട്ടയും പഴങ്ങളും തിന്ന് നശിപ്പിച്ചിരുന്നു.
കഴിഞ്ഞ നാല് ദിവസമായി കരടിയെ പിടിക്കാൻ അസിപുര ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ച് കരടിയെ പിടികൂടാനുള്ള നിരന്തര ശ്രമത്തിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഗ്രാമത്തിലെ പെട്ടിക്കടകളിൽ കരടി അതിക്രമിച്ച് കയറി ഭക്ഷ്യവസ്തുക്കൾ തിന്ന് നശിപ്പിച്ച് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത്.
കരടി ഗ്രാമത്തിൽ വന്ന് പെട്ടിക്കടകൾ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ രാത്രിയിൽ കറങ്ങിനടക്കാൻ ഗ്രാമവാസികൾ ഭയന്നു.
ഇപ്പോൾ കരടി കൂട്ടിൽ വീണതോടെ ഭീതിയിലായിരുന്ന ഗ്രാമവാസികൾ ആശ്വാസത്തിന്റെ നെടുവീർപ്പിലാണ്. പിടികൂടിയ കരടിയെ സുരക്ഷിതമായി കാട്ടിലേക്ക് തിരിച്ചയച്ചു.