Read Time:1 Minute, 14 Second
ചെന്നൈ: ശബരിമല ഉത്സവ സീസണിൽ യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകളുമായി ദക്ഷിണ റെയിൽവേ.
ചെന്നൈ താമ്പരം റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് സ്പെഷ്യൽ സർവീസുകൾ തുടങ്ങുന്നത്.
നമ്പർ 06119 താംബരം-കൊല്ലം ശബരി സ്‌പെഷൽ ഡിസംബർ 16-ന് (ശനി) ഉച്ചയ്ക്ക് 1.30-ന് താംബരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45-ന് കൊല്ലത്ത് എത്തിച്ചേരും. നമ്പർ 06120 കൊല്ലം-താംബരം ശബരി സ്‌പെഷൽ ഡിസംബർ 17-ന് (ഞായർ) രാവിലെ 10.45-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 5.10-ന് താംബരത്ത് എത്തിച്ചേരും.
ട്രെയിനുകളിൽ രണ്ട് എസി ത്രീ ടയർ കോച്ചുകളും അഞ്ച് സ്ലീപ്പർ ക്ലാസ് കോച്ചുകളും 10 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും ഉണ്ടാകും.