ഒരു മാറ്റവുമില്ല; ഇത്തവണയും സ്കൂൾ കലോത്സവത്തിന് പാചകം പഴയിടം തന്നെ

0 0
Read Time:1 Minute, 47 Second

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ കലാമേളയിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെ തുടരും.

കൊല്ലത്ത് ജനുവരി 2 മുതൽ 8 വരെയാണ് കലോത്സവം.

അതെസമയം തുടർച്ചയായ 17ാം തവണയും സ്കൂൾ കലാമേളയിൽ ഭക്ഷണമൊരുക്കാനുള്ള ടെണ്ടർ  പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ നേടി.

അങ്ങനെ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും കലവറയിൽ ഭക്ഷണമൊരുക്കും.

വെജിറ്റേറിയൻ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാർ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെണ്ടറിൽ പങ്കെടുത്തതെന്ന് മോഹനൻ നമ്പൂതിരി പറഞ്ഞു.

ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വിശിവൻകുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

പ്രതിദിനം അരലക്ഷത്തോളം പേർക്ക് വരെ ഭക്ഷണം വിളമ്പേണ്ട കലോത്സവത്തിൽ നോൺ വെജ് കൂടി ഉൾപ്പെടുത്തിയാൽ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്നങ്ങളും കണക്കിലെടുത്താണ് വെജിറ്റേറിയൻ തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

അതേസമയം സ്കൂൾ കായിക മേളയിൽ രാത്രി മാംസ വിഭവങ്ങളും വിളമ്പുന്നുണ്ടെങ്കിലും അത് 4500 പേർക്ക് മതിയാകും

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts