0
0
Read Time:1 Minute, 24 Second
ബെംഗളൂരു: ബംഗളൂരു റൂറൽ ജില്ലയായ ബന്നാർഘട്ട വനമേഖലയിൽ കാണാതായ ഒരാൾക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തിരച്ചിൽ ആരംഭിച്ചു.
കന്നുകാലികളുമായി വനമേഖലയിൽ പ്രവേശിച്ച പുട്ട സ്വാമിയെ (54) ബുധനാഴ്ച മുതലാണ് കാണാതായത്. പുള്ളിപ്പുലിയാണ് ഇയാളെ കൊന്നതെന്ന് സംശയിക്കുന്നത്.
ബെംഗളൂരു റൂറൽ ജില്ലയിലെ ആനേക്കൽ താലൂക്കിലെ കുലുമേപാല്യ നിവാസിയാണ് പുട്ട സ്വാമി. വീടിനോട് ചേർന്ന് കിടക്കുന്ന വനമേഖലയായതിനാൽ പലപ്പോഴും കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകാറാണ് പതിവ്..
പുട്ട സ്വാമിയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുദിവസം മുമ്പാണ് തിരച്ചിൽ ആരംഭിച്ചത്.
കാണാതായ ആളെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തു.
ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ബന്നാർഘട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്