കേരള സർക്കാരിന്റെ ആപ്പ് മാതൃകയിൽ ബെംഗളൂരു വെബ് ടാക്സി ആപ്പ് വരുന്നു; ഫെബ്രുവരിയിൽ നിങ്ങളിലേക്ക് എത്തും

0 0
Read Time:1 Minute, 24 Second

ബെംഗളൂരു: സ്വകാര്യ വെബ് ടാക്സി ആപ്പുകൾക്ക് ബദലായി സർക്കാർ നിയന്ത്രണത്തിലുള്ള ആപ് ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി അറിയിച്ചു.

സ്വകാര്യ ആപ്പുകളുടെ ചൂഷണത്തിൽ നിന്ന് ഡ്രൈവർമാരെ രക്ഷിക്കുന്നതിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുമാണ് സർക്കാർ നിയന്ത്രണത്തിൽ ആപ്പ് വരുന്നത്,

നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ചുരുങ്ങിയ സമയംകൊണ്ട് പ്രചാരണം നേടിയിരുന്നു.

എന്നാൽ ആപ്പ് തയ്യാറാക്കിയ സ്വകാര്യ കമ്പനിയും എആർഡിയൂവും തമ്മിൽ സമീപകാലത്ത് തർക്കം ഉടലെടുത്തിരുന്നു.

ഈ ഗവൺഇൻസ് വകുപ്പിന് കീഴിലാണ് ആപ്പ് വികസിപ്പിക്കുന്നത്. കേരള സർക്കാരിന്റെ കേരള സവാരി ആപ്പ് മാതൃകയിലായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ .

ഇത് സംബന്ധിച്ച് പഠിക്കാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ കേരളത്തിലെത്തിയിരുന്നു

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts