ചെന്നൈ: മുൻ കാമുകനെ കൊലപ്പെടുത്താൻ നാലംഗ സംഘത്തെ വാടകയ്‌ക്കെടുത്തതിന് 28 കാരിയായ യുവതിയെ അറസ്റ്റുചെയ്‌തു.
ബുധനാഴ്ച രാത്രി പൊന്നേരിയിൽ ആണ് സംഭവം .
പൊന്നേരി സ്വദേശിയായ പ്രിയ (28) രണ്ടു കുട്ടികളുടെ അമ്മയാണ്. പ്രിയയും ഭർത്താവും പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു കൊറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗോപാലകൃഷ്ണനുമായി (27) പ്രിയയും തമ്മിൽ പ്രണയത്തിലായത്. എന്നാൽ മറ്റൊരു പുരുഷനുമായുള്ള അടുപ്പം സംശയിച്ച് ഗോപാലകൃഷ്ണൻ അവളുമായി വഴക്കിടുകയും പുതിയ ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ബുധനാഴ്ച പ്രിയ ഗോപാലകൃഷ്ണനെ വിളിച്ച് പൊന്നേരി നഗരസഭാ ഓഫീസിന് സമീപം കാണാൻ ക്ഷണിക്കുകയും ഗോപാലകൃഷ്ണൻ പോകുമ്പോൾ നാലംഗ സംഘം ആയുധങ്ങളുമായി പിന്തുടരുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. വഴിയാത്രക്കാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഗോപാലകൃഷ്ണനെ കണ്ട് പൊന്നേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
അന്വേഷണത്തിൽ കാമുകി തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. പുഴലിന് സമീപം വാഹന പരിശോധനയ്ക്കിടെ പ്രിയയെ കാണുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം കൊലയ്ക്ക് ശേഷം മുങ്ങിയ വാടകക്കൊലയാളികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.