ചെന്നൈ-തിരുച്ചി ദേശീയ പാതയിൽ ആഡംബര ബസ് മീഡിയനിൽ നിന്നും ചാടി എതിർദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിച്ച് രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ കല്ലുറിച്ചി ജില്ലയിലെ ഉലുന്ദൂർപേട്ടിന് സമീപം പാലി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
ബസിന്റെയും ലോറിയുടെയും ഡ്രൈവർമാരാണ് മരിച്ചത്. വെല്ലൂർ സ്വദേശി പി.മണി (40), ബിഹാർ സ്വദേശി ആർ.സന്തോഷ് കുമാർ (36) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ ഉളുന്ദൂർപേട്ട സർക്കാർ ജനറൽ ആശുപത്രി ഉൾപ്പെടെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് പോവുകയായിരുന്ന ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ മീഡിയനിൽ ഇടിക്കുകയായിരുന്നു, തുടർന്ന് വാഹനം റോഡിന്റെ മറുവശത്തേക്ക് ചാടുകയും, അവിടെ വെച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടതായും പോലീസ് പറഞ്ഞു.