Read Time:41 Second
പാലക്കാട് കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ.
സെന്തിൽകുമാർ ആണ് മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
കഞ്ചിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു.