ബെംഗളൂരു: ബെലഗാവിയിൽ ശനിയാഴ്ച അർദ്ധരാത്രി ഗോകാക്ക് താലൂക്കിലെ അക്കത്തൻഗരഹല ഗ്രാമത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു.
സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ വീടിന്റെ ഓടുകൾ പറന്നു പോകുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു.
രാജശ്രീ നിർവാണി, അശോക നിർവാണി, സോമനഗൗഡ നിർവാണി, ദീപാ നിർവാണി, മക്കളായ നവീന നിർവാണി, വിദ്യാ നിർവാണി, 9 മാസം പ്രായമുള്ള ബസനഗൗഡ നിർവാണി എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ബെൽഗാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.
വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് സിലിണ്ടർ ചോർന്നത്.
മണം വന്ന് മൊബൈൽ ഫോണിന്റെ ടോർച്ച് ഓൺ ചെയ്തപ്പോഴാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്.
അങ്കലഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.