Read Time:1 Minute, 15 Second
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന നഗരത്തിൽ വിദേശ മയക്കുമരുന്ന് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന.
ലഹരിക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായി സിസിബി പോലീസ് അടുത്തിടെ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ ലിയനാർഡ് ഒക്വുഡിലി (44) എന്ന ആഫ്രിക്കൻ വംശജനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ പിടികൂടുകയും ചെയ്തിരുന്നു.
16 കിലോ ഭാരമുള്ള വിലപിടിപ്പുള്ള മയക്കുമരുന്ന്, 500 ഗ്രാം തൂക്കമുള്ള കൊക്കെയ്ൻ, ഒരു മൊബൈൽ ഫോൺ, എന്നിവ പിടിച്ചെടുത്തു.
പ്രതിയെ ചോദ്യം ചെയ്ത് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സാൻഡൽവുഡിലെ ചില നടന്മാരും നടിമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായത്.
നിലവിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.