Read Time:54 Second
ബെംഗളൂരു: കോലാർ ജില്ലയിൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളെ കൊണ്ട് മലമൂത്ര വിസർജ്ജനക്കുഴി വൃത്തിയാക്കിച്ചതായി പരാതി.
മാലൂർ താലൂക്കിലെ മൊറാർജി റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.
സീനിയർ അധ്യാപികയുടെ സാന്നിധ്യത്തിൽ കുട്ടികളെ മലമൂത്രവിസർജ്ജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായാണ് വിവരം.
റസിഡൻഷ്യൽ സ്കൂളിലെ മുതിർന്ന അധ്യാപകരും ജീവനക്കാരും ചേർന്ന് മലമൂത്ര വിസർജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായി വിദ്യാർത്ഥികൾ രക്ഷിതാക്കളോട് പറഞ്ഞു.
കൂടാതെ ഇത് സംബന്ധിച്ച വീഡിയോകളും വൈറലായിട്ടുണ്ട്.