ബെംഗളൂരു: നാദപ്രഭു കെംപഗൗഡയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്തുവെന്നാരോപിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസയ്‌ക്കെതിരെ ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിൽ പരാതി.
അഭിഭാഷകനായ ആർഎൽഎൻ മൂർത്തി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
നടന്റെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു..
കെംപെഗൗഡ – ഫ്യൂഡൽ ജാതി ലോബികളുടെ സ്വാധീനം കാരണം ഇപ്പോൾ കർണാടകയിലെ പ്രമുഖ ഐക്കണായി മാറിയ ഒരു ചെറിയ ചരിത്ര വ്യക്തി.
ടിപ്പു സുൽത്താൻ – ചരിത്രപരമായി വളരെ പ്രാധാന്യമുള്ള വ്യക്തിയാണ്, അദ്ദേഹത്തിന്റെ ജനനം ഒരു മുസ്ലീം എന്നത് ഇന്നത്തെ അംഗീകാരത്തിന് തടസ്സമാണ്.
നിർഭാഗ്യവശാൽ, ഒരു വ്യക്തി ജനിച്ച സമൂഹത്തിന് അവന്റെ/അവളുടെ സാമൂഹിക സംഭാവനകളേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നു” നടൻ ചേതൻ അഹിംസ അടുത്തിടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.
ഇതുമൂലം നാദപ്രഭു കെംപെഗൗഡയോട് അനാദരവും അപമാനവും ഉണ്ടായെന്ന് അഭിഭാഷകൻ ആർഎൽഎൻ മൂർത്തി പരാതിപ്പെട്ടു.
ഇതനുസരിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.