ട്രെയിനിടിച്ച് 80 ലധികം ആടുകൾ ചത്തു 

0 0
Read Time:1 Minute, 51 Second

ബെംഗളൂരു: ഷിഡ്‌ലഘട്ട താലൂക്കിലെ ലക്കഹള്ളി ഗ്രാമത്തിന് സമീപം നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 80ലധികം ആടുകൾ ട്രെയിനിടിച്ച് ചത്തു.

ചിക്കബല്ലാപ്പൂരിൽ നിന്ന് കോലാറിലേക്ക് ട്രെയിൻ ഓടുമ്പോഴാണ് അപകടമുണ്ടായത്.

ഹുസാഹുദ്യ സ്വദേശികളായ അഞ്ജിനപ്പ, മുനിനാരായണൻ, ദേവരാജ് എന്നിവരുടെ ആടുകളാണ് ചത്തത്.

റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

റെയിൽവേ ട്രാക്കിന് സമീപം ആടുകൾ മേഞ്ഞുനടക്കുമ്പോൾ നായ്ക്കൾ ആട്ടിൻകൂട്ടത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ആടുകളുടെ ഉടമ അഞ്ജിനപ്പ പറഞ്ഞു.

ഇതോടെ ഭയന്ന ആടുകൾ രക്ഷപ്പെടാൻ പാളത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അതേ സമയം ആടുകൾക്ക് മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു.

ആടുകളെ ആശ്രയിച്ചാണ് ഞങ്ങൾ ജീവിച്ചിരുന്നത്.

അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഓരോ ആടുടമയ്ക്കും ഉണ്ടായിരിക്കുന്നത്.

80 ആടുകളെ ചത്ത നിലയിൽ കണ്ടെത്തി. മൂന്ന് കർഷകരുടേതാണ് ചത്ത ആടുകൾ.

ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ചിക്കബെല്ലാപൂർ റെയിൽവേ അധികൃതരെ അറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഓരോ ആടിനും 5000 രൂപ വീതം സർക്കാരിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts