Read Time:1 Minute, 29 Second
ബെംഗളൂരു: ലഗ്ഗേരിയിലെ പാർവതിപുരിൽ ഇന്ന് ഉച്ചയോടെയാണ് ക്രെയിനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.
ഹിമാചൽ പ്രദേശ് സ്വദേശി ജിതിൻ കുമാർ (19) ആണ് മരിച്ചത്.
മൊബൈൽ ടവറിൽ ബാറ്ററി ഘടിപ്പിക്കാൻ കൊണ്ടുവന്ന ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ സ്പർശിച്ചതിനെ തുടർന്നാണ് അപകടം.
ഡിസംബർ എട്ടിന് പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മൊബൈൽ ടവർ തകർന്നുവീണിരുന്നു.
ടവർ പില്ലർ നന്നാക്കാനാണ് ക്രെയിൻ എത്തിച്ചത്.
ജിതിൻ ഗൈഡ് ചെയ്യുമ്പോൾ സഹോദരൻ ക്രെയിൻ പ്രവർത്തിപ്പിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ റോഡരികിലെ വൈദ്യുത കമ്പി ക്രെയിനിൽ തട്ടി.
ക്രെയിനിൽ കൈവച്ച് നിൽക്കുകയായിരുന്ന ജിതിൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.
അവശനിലയിലായ ജിതിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
നന്ദിനി ലേഔട്ട് പോലീസ് സ്റ്റേഷൻ സ്ഥലത്തെത്തി പരിശോധന നടത്തി.