Read Time:1 Minute, 20 Second
ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ അമിത പാർക്കിംഗ് ഫീസ് ഈടാക്കിയാൽ പരാതിപ്പെടാം. ഇതിനായി പരാതിപ്പെടാനുള്ള ഹെൽപ് ലൈനുമായി ബി.എം.ആർ.സി.എൽ രംഗത്ത്.
യാത്രക്കാർക്ക് സ്റ്റേഷനുകളിലെ കസ്റ്റമർ കെയർ സെന്ററുകളിൽ നേരിട്ടെത്തിയോ ഹെൽപ് ലൈൻ നമ്പറിലോ പരാതി നൽകാം.
ബി.എം.ആർ.സി.എൽ നിശ്ചയിച്ച പാർക്കിംഗ് ഫീസിനേക്കാൾ അധിക നിരക്ക് പാർക്കിംഗ് നടത്തിപ്പുകാർ ഈടാക്കുന്നതായുള്ള പരാതികൾ വ്യാപകമായതോടെയാണ് നടപടി.
നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ മണിക്കൂറിന് 15 രൂപയും പിന്നീടുള്ള അധിക മണിക്കൂറിന് 5 രൂപയും ഒരു ദിവസത്തേക്ക് 30 രൂപയുമാണ് നിരക്ക്.
കാറുകൾക്ക് യഥാക്രമം 30 രൂപ 10 രൂപ 60 രൂപയുമാണ് നിരക്ക്.
സൈക്കിളിന് ഒരു മണിക്കൂറിന് 1 രൂപയും ഒരു ദിവസത്തേക്ക് 10 രൂപയുമാണ് നിരക്ക്.
നിലവിൽ 54 സ്റ്റേഷനുകളിലാണ് പാർക്കിംഗ് സൗകര്യം ഉള്ളത്.